അരീക്കൂടിലെ കുട്ടികളെ നിങ്ങള്‍ക്ക്ക് മാപ്പ്
കേരളത്തില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്തോ കഷ്ടകാലം പിടിച്ചത് പോലെ ആണ് കാര്യങ്ങളുടെ പോക്ക് വീ എസ് മന്ത്രിസഭ ഒരു കണിയരെവിളിച്ചു പ്രശ്നം വയ്പിച്ചു നോക്കുനത് നന്നായിരിക്കും എന്തോ സമയ ദോഷം ആണെന്ന് തോന്നുന്നു എത്ര കിട്ടിയാലും ഇവിടുത്തെ ജനങ്ങളും പഠിക്കുന്നില്ലല്ലോ തേക്കടി ദുരന്തം സംഭവിച്ചു ഒരു മാസം പോലും ആവുമ്പോള്‍ ആണ് രണ്ടു വേറെ ജല അപകടങ്ങള്‍ ഇവിടെ സംഭവിച്ചത് .വേറെ ഏതെങ്കിലും ഒരു രാജ്യത്ത് ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കുമോ എന്നറിയില്ല്ല കനിയാരെ വിളിക്കുകയാണെങ്കില്‍ വീ എസ് ഇക്കാര്യവും കൂടി അതെത്തോട് ചോതിക്കാന്‍ മറക്കരുത് ഇവിടെ വീട്ടില്‍ നിന്നും രാവിലെ ജോലിക്കോ സ്കൂളിലേക്കോ പോയാല്‍ തിരിച്ചു വീട്ടില്‍ എത്താന്‍ പറ്റുമെന്ന് ഉറപ്പില്ല ഒരു യുദ്ധം വന്നാല്‍ മരിക്കുന്നതിനെ കല്‍ മാപ്പ് കൂടുതല്‍ ആളുകള്‍ ഓരോ വര്ഷവും അപകടങ്ങളില്‍ പെട്ട് നമ്മുടെ നാട്ടില്‍ മരിക്കുന്നു റോഡും തോടും കണ്ടാല്‍ ഏതാണ് എന്ന് മനസിലാക്കാന്‍ തന്ന്നെ പ്രയാസം റോഡ് ടാക്സ് പിരിക്കുന്ന പൈസ ഇവര്‍ എന്ത് ചെയ്യുന്നു നികുതി ധായകര്‍ക്ക് അവര്‍ കൊടുക്കുന്ന നികുതി പണം സര്‍കാര്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയേണ്ടതല്ലേ ഇവിടെ എല്ലാത്തിനും ഓരോ നിയമങ്ങള്‍ ഉണ്ട് പക്ഷെ എല്ലാവരും സൌകര്യ പൂര്‍വ്വം അതെല്ലാം മറക്കുന്നു .നിരവധി തവണ പത്രങ്ങള്‍ മുന്നരിയുപ്പ് നല്‍കിയതാണ് അമ്ബൂരിയിലെ സ്കൂള്‍ കുട്ടികളുടെ ചങ്ങാട യാത്ര പക്ഷെ ഒരു കുട്ടിയുടെ രക്തസാക്ഷിത്വം വേണ്ടി വന്നു ഗോവെര്‍മെന്റിനു അക്കാര്യത്തില്‍ ശ്രദ്ധ പതിയാന്‍ അരീകോട് മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ ധുരിതശ്വസതിന്റെ പകുതി മതിയാരുന്നു സര്കരിനു അവിടെ പാലം പണിയാന്‍ അവിടെയും സര്‍കാരിന്റെ ശ്രദ്ധ പതിയാന്‍ എട്ടു പേരുടെ ജീവന്‍ വേണ്ടി വന്നു ഒരു ധുരന്ധം വരുമ്പോള്‍ എല്ലവരും കൂടി ഉന്നത തല യോഗ കൂടുന്നു അനുശോചനം പരയുന്നു പത്രങ്ങല്‍ിയം ചാനലുകളില്‍ കൂടി മുതല കണ്ണീര്‍ ഒഴുക്കുകയും ഒരു അന്വേഷണ കമ്മീഷന്‍ വയ്ക്കുകയും ആ റിപ്പോര്ട്ട് സെക്രെടരിഅടിലെ ഏതെങ്കിലും ഒരു മൂലയില്‍ പൊടി പിടിച്ചു കിടക്കുകയും ചെയ്യും പിന്നെ എല്ലാവരും കാത്തിരിക്കും അടുത്ത ധുരന്തത്തിനായി.
